വാടക കെട്ടിടത്തിൽ നിന്ന് പിടികൂടിയത് മൂന്നു കിലോ കഞ്ചാവ്; കെട്ടിടം കേന്ദ്രമാക്കി പെൺവാണിഭവും

മലപ്പുറം തേഞ്ഞിപ്പലം പാണമ്പ്രയിൽ ദേശീയ പാതയോരത്തെ വാടക കെട്ടിടത്തിൽ നിന്ന് മൂന്നു കിലോ കഞ്ചാവ് പിടികൂടി.വയനാട് മേപ്പാടി സ്വദേശി മുസ്തഫ, തമിഴ്നാട് സ്വദേശി രാജ എന്നിവർ അറസ്റ്റിലായി

ദേശീയപാതയോരത്തെ വാടക കെട്ടിടത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. കെട്ടിടത്തിനോട് ചേർന്നുള്ള കാടുമൂടിയ സ്ഥലത്ത് പൈപ്പിനുള്ളിൽ 'സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിരവധി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് പിടിയിലായ മുസ്തഫ. അന്യസംസ്ഥാനങ്ങളിൽ നിന്ന് മൊത്തമായി കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുകയാണ് രീതി

ഈ കെട്ടിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിക്കുന്നതായും പരിശോധനയിൽ മനസിലായി