അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. കല്ലുവെട്ടാംകുഴി ബിന്ദുജ ഭവനിൽ വിഷ്ണു ആണ് അറസ്റ്റിലായത്. 17 കാരിയായ  വിദ്യാർഥിനി സ്‌കൂളിൽ പോകവെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കാനും തട്ടികൊണ്ടുപോകാനും ശ്രമിച്ചെന്നാണ്  പരാതി. പോക്സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.