പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത അൻപത്തെട്ടുകാരന്‍ അറസ്റ്റില്‍

കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത അൻപത്തെട്ടുകാരനെ പൊലീസിന്റെ പിടിയില്‍.  തുണ്ടിപ്പറമ്പിൽ കെ.എസ്.സന്തോഷ് ആണ് എറണാകുളം ‍സെൻട്രൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊച്ചി ടിഡി റോഡിനു സമീപം ടാപ്പിൽ നിന്നു വെള്ളമെടുക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുകയയിരുന്നു. കുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.