പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൊലീസുകാരൻ അറസ്റ്റിൽ

ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. ബെംഗളൂരിവില്‍ ഒളിവില്‍ കഴിയുകയായിരുന്ന സീനിയര്‍ സി.പി.ഒ നെല്‍സണ്‍ തോമസാണ് പിടിയലായത്. പ്രതിയെ ആലപ്പുഴയിലെത്തിച്ച് അന്വേഷണസംഘം ചോദ്യംചെയ്തു 

ബംഗളൂരുവില്‍ ഒരു ഹോട്ടലില്‍ ഒളിച്ചുതാമസിക്കവെയാണ് ആലപ്പുഴ നര്‍ക്കോട്ടിക് വിഭാഗത്തിലെ സിവില്‍ പൊലീസ് ഓഫിസറായ നെല്‍സണെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നയുടെയാണ് പ്രതി മുങ്ങിയത്. മറ്റൊരുകേസിന്റെ അന്വേഷണത്തിനിടെയാണ് കേരളപൊലീസ് പ്രതിയെ ബംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് ആലപ്പുഴയില്‍ എത്തിച്ചു. ഡിവൈഎസ്പി പി.വി.ബേബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ ചോദ്യംചെയ്തു. പോക്സോ വകുപ്പ് ചുമത്തി െനല്‍നെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. അന്വേഷണ വിധേയമായി സേനയില്‍നിന്ന് സസ്പെന്‍ഡും ചെയ്തിട്ടുണ്ട്. പീഡനക്കേസില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേകസംഘം കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ ഇടനിലക്കാരി ആതിര ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആതിരയുടെ അഞ്ചുവയസുള്ള മകളും പീഡനത്തിനിരയായ പെണ്‍കുട്ടിയും ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ വീട്ടിലെത്ത്ി അന്വേഷണസംഘം ഇന്ന് മൊഴിയെടുത്തിരുന്നു.