അശോക് കുമാറിന്റേത് ആത്മഹത്യയല്ല; കൊലപാതകം: - വിശാൽ

നിർമാതാവ് അശോക് കുമാറിന്റെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന ആരോപണവുമായി നടനും പ്ലൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാൽ രംഗത്ത്. ചെന്നൈയിലെ വസതിയിൽ നിർമാതാവായ അശോക് കുമാറിനെ(43) കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് പിടികൂടാൻ പൊലീസ് തയാറാകണമെന്നും വിശാൽ ആവശ്യപ്പെട്ടു. സംവിധായകനും നടനുമായ ശശികുമാറിന്റെ സിനിമകളുടെ സഹനിർമാതാവായിരുന്ന ശശികുമാറിന്റെ മരണം തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു.

പലിശക്കാരുടെ ശല്യത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് ബി അശോക് കുമാർ ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കടുത്ത മാനസിക പീഡനം അനുഭവിച്ചതു കൊണ്ടാണ് മരണത്തെ കുറിച്ച് ആലോചിച്ചതെന്നും എല്ലാവരും മാപ്പ് തരണമെന്നും ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.