ബോംബുകള്‍ നിർവീര്യമാക്കും; കെൽട്രോണിന്‍റെ മാരീച് ഉപകരണം നാവികസേനയ്ക്ക്

നാവികസേനയ്ക്ക് കരുത്തേകാൻ കെൽട്രോണിന്‍റെ മാരീച് ഉപകരണം. കപ്പലുകൾക്കും അന്തര്‍വാഹിനികള്‍ക്കും ഭീഷണി ആകുന്ന ബോംബുകള്‍ നിർവീര്യമാക്കുന്ന മാരീച് സംവിധാനം നാവികസേനയ്ക്ക് കൈമാറി.ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി. ശ്രീനിവാസ് ഫ്ലാഗ് ഓഫ് ചെയ്തു.

നാവികസേനയുടെ അന്തർവാഹിനികൾക്ക് ഭീഷണിയായി എത്തുന്ന മിസൈലുകളെയും ബോംബുകളെയും തിരിച്ചറിയാനും  നിർവീര്യമാക്കാനുമള്ള സംവിധാനമാണ് മാരിച്. അരൂർ കെൽട്രോൺ കൺട്രോൾ ആണ് ഇതു നിർമ്മിച്ചത്. നാവികസേനയുടെ അന്തർവാഹിനികളിൽ ഘടിപ്പിക്കുന്നതിന് വേണ്ടി വികസിപ്പിച്ചെടുത്ത ഉപകരണത്തിൻ്റെ ഫ്ലാഗ് ഓഫ് സതേൺ നേവൽ കമാൻഡ് മേധാവി വൈസ് അഡ്മിറൽ വി.ശ്രീനിവാസ് നിർവഹിച്ചു. 

അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൂന്നു മാരിച് ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. 48.4 കോടി രൂപയുടെ കരാറാണ് കെൽട്രോണിന് ലഭിച്ചത്. 11 മാരീച് ഉപകരണങ്ങളാണ് കെൽട്രോൺ നിർമിച്ചു നൽകുന്നത്. 

ആധുനിക ടോർപ്പിഡോ പ്രതിരോധ സംവിധാനം രൂപകൽപന ചെയ്തത് എൽപി ഒഎൽ ആണ്. മലപ്പുറം കെൽട്രോൺ ലിമിറ്റഡാണ് അത്യാധുനിക സെൻസറുകൾ നിർമിച്ചത്.  ബാക്കി മുഴുവൻ ഭാഗവും അരൂർ കെൽട്രോണിില്‍ നിര്‍മിച്ചു  26 വർഷമായി ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് വേണ്ടി ണിക് സംവിധാനങ്ങൾ കെൽട്രോൺ  നൽകുന്നുണ്ട്. നാവിക വിവരശേഖരണം, സിഗ്നൽ വിശകലനം, അപഗ്രഥനം എന്നീ മേഖലകളിൽ സാങ്കേതികപങ്കാളി കൂടിയാണ് കെല്‍ട്രോണ്‍ 

Enter AMP Embedded Script