കോഴിക്കോട് കുന്ദമംഗലത്ത് രണ്ടിടത്ത് മോഷണം; കവര്‍ച്ച നടത്തിയത് ഒരേ സംഘം

കോഴിക്കോട് കുന്ദമംഗലത്ത് അക്ഷയ കേന്ദ്രത്തിലും സ്വകാര്യ മരുന്ന് കടയിലും മോഷണം. രണ്ടിടത്തും കയറിയത് ഒരേ സംഘമാണന്നും സംഘത്തില്‍ മൂന്നുപേരുണ്ടെന്നും സിസിടിവിയില്‍ വ്യക്തമായി.  സമയം ഞയറാഴ്ച രാവിലെ ഒന്നര ഹെല്‍മറ്റ് ധരിച്ച്, മുഖം മറച്ച് രണ്ട് പേര്‍ സ്വകാര്യ മരുന്നുകടയ്ക്കുള്ളില്‍ കയറി. സംഘത്തിലെ മൂന്നാമന്‍ കടയ്ക്ക് പുറത്ത് കാവല്‍ നില്‍ക്കുന്നു. ഇവിടെ നിന്നും  മോഷണ സംഘം കൈക്കലാക്കിയത് 13,500 രൂപയും മൊബൈല്‍ ഫോണും. 

അവിടെ നിന്ന് അടുത്ത സ്ഥലത്തേക്ക്. കുന്ദമംഗലം അക്ഷയ കേന്ദ്രത്തിന്‍റെ ഷട്ടര്‍ കുത്തി തുറന്ന് ഉള്ളില്‍ കടക്കുമ്പോള്‍ സമയം രണ്ട് മണി. ശേഷം 15,000 രൂപയും മൊബൈല്‍ ഫോണുമായി രക്ഷപ്പെടുന്നു. രണ്ടിടത്ത് നിന്നും കവര്‍ന്ന ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നടക്കാവിലെ ഒരു ഹോട്ടലിലെ മാലിന്യക്കുട്ടയില്‍ നിന്നുമാണ് ഫോണുകള്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രതികള്‍ക്കായി കുന്ദമംഗലം പൊലീസ് തിരച്ചില്‍ ഉൗര്‍ജിതമാക്കി.

Enter AMP Embedded Script