പമ്പ വരണ്ടുണങ്ങി; കുടിവെള്ളം പോലുമില്ലാതെ നാറാണംമൂഴിക്കാര്‍

പമ്പയാറുണ്ടായിട്ടും വരണ്ടു കഴിയേണ്ട അവസ്ഥയിലാണ് പത്തനംതിട്ട നാറാണംമൂഴി പഞ്ചായത്തിലെ ജനങ്ങള്‍. പമ്പ വരണ്ടുണങ്ങിക്കഴിഞ്ഞു. കക്കാട്ടാറിലെ വെള്ളമാണ് പമ്പയെ ചലിപ്പിക്കുന്നത്. ചിലയിടത്തെ കുടിവെള്ള വിതരണത്തിനും പ്രതിസന്ധിയുണ്ട്.

പത്തനംതിട്ട അത്തിക്കയം ഭാഗത്തെ പതിനഞ്ച് കിലോമീറ്ററോളം ഭാഗത്തെ ജനങ്ങളുടെ ദുരിതമാണ് വെള്ളമൊഴുകാത്ത പമ്പ. ഇത്രവരണ്ട ഒരു കാലം ഓര്‍മയില്‍ ഇല്ല. പമ്പയിലെ പാറകള്‍ ചുട്ടുപഴുത്ത് ചുറ്റും ചൂടു വിതറുന്നു. കുറച്ച് വര്‍ഷം മുന്‍പാണ് പെരുന്തേനരുവിയില്‍ തടയണ കെട്ടിയത്. ഇതോടെയാണ് പമ്പ ഇത്രയേറെ വരണ്ടത്. ഇപ്പോള്‍ വെള്ളം തുറന്നു വിടാറേ ഇല്ലെന്നാണ് നാട്ടുകാരുടെ  പരാതി. 

പരിസരമേഖലകളില്‍  വരെ ഉള്ളവര്‍ വലിയ തുക കൊടുത്ത് ഓട്ടോറിക്ഷയില്‍  ഉള്ള വെള്ളം തേടി വരുന്നുണ്ട്. അത്തിക്കയം വിട്ട് വടശേരിക്കരയില്‍ കക്കാട്ടാറിലെ വെള്ളം  ചേര്‍ന്നു കഴിഞ്ഞാണ് വീണ്ടും പമ്പ സജീവമാകുന്നത്. പെരുന്തേനരുവി  തടയണയില്‍ നിന്ന് കുറച്ചെങ്കിലും വെള്ളം കിട്ടിയിരുന്നെങ്കില്‍ ചുട്ടുപഴുത്ത അവസ്ഥയ്ക്ക് കുറച്ച് ശമനം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Pampa river dries in summer.

Enter AMP Embedded Script