വേനൽചൂടിൽ വെള്ളം കിട്ടാതെ വൈക്കത്ത് കൃഷി നാശം

വേനൽചൂടിൽ വെള്ളം കിട്ടാതെ വൈക്കത്ത് കൃഷി നാശം. ചൂട് കനക്കുകയും ജലാശയങ്ങളിൽ ഉപ്പുവെള്ളത്തിൻ്റെ അളവ് കൂടുകയും ചെയ്തെങ്കിലും കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് ഏക്കർ കണക്കിന് വാഴകൃഷി നശിച്ചത്.ചെമ്പ് ഏനാദി സ്വദേശി ശിവദാസൻറെ 6 മാസമെത്തിയ 275 വാഴകളാണ് നശിച്ചത്.  '

വേനലിൽ വെള്ളം കിട്ടാതെ  ഒടിഞ്ഞ് വീണ അധ്വാനം നോക്കി നിസ്സഹായനായി നിൽക്കാനെ ശിവദാസന് കഴിഞ്ഞുള്ളൂ..പുല്ലാന്തിയാറിന് സമീപം 45 സെൻ്റ് സ്ഥലം പാട്ടത്തിനെടുത്ത് ഏത്തവാഴ നട്ടെങ്കിലും പുഴയിൽ ഉപ്പുവെള്ളം നിറഞ്ഞതാണ് പ്രശ്നമായത്..

ഇത്തവണ സാധാരണയിൽ കൂടുതൽ അളവിൽ  ഓരുവെള്ളമെത്തിയെന്നാണ് കർഷകർ പറയുന്നത്. ഒപ്പം വേനൽ ചൂട് കൂടി കനത്തതോടെ കർഷകർക്ക് കൃഷിയിടത്തിൽ വെള്ളമെത്തിക്കാൻ മറ്റ് മാർഗ്ഗങ്ങളുമില്ലാതായി.ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. തുരുത്തുമ്മ, ബ്രഹ്മമംഗലം, ഏനാദി പ്രദേശങ്ങളിൽ നിരവധി കർഷകരാണ് വെള്ളം കിട്ടാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കൃഷി നശിച്ചാൽ ഉണ്ടാകുന്ന സാമ്പത്തികബാധ്യത ഒഴിവാക്കാൻ പലരും വില കൊടുത്ത് വെള്ളം വാങ്ങി കൃഷി സംരക്ഷിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.