ഒരേ ചുവരില്‍ ഇടം പിടിച്ച് രാധാകൃഷ്ണനും രമ്യ ഹരിദാസും; മതിൽ വീതിച്ചു നൽകി കുടുംബം

ചുവരെഴുതാൻ വീടിന്റെ മതിൽ എൽ ഡി എഫ്, യു ഡി എഫ് പ്രവർത്തകർക്ക് കുടുംബം വീതിച്ചു നൽകി. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ പെട്ട തൃശൂർ വെളപ്പായയിലാണ് ഈ കൗതുക കാഴ്ച. വീടിന്റെ മതിലിൽ ഇരു സ്ഥാനാർഥികളും സഹകരണത്തോടെ ഇടം പിടിച്ചു.

മുളങ്കുന്നത്തുകാവ് വെളപ്പായയിൽ ആരോഗ്യ സർവകലാശാലയ്ക്കു സമീപമാണ് സുമയുടെ വീട്. ആലത്തൂർ ലോക്സഭാ മണ്ഡലം. കഴിഞ്ഞ ദിവസമാണ് പ്രദേശത്തെ എൽ ഡി എഫ്, യു ഡി എഫ് പ്രവർത്തകർ ചുവര് ചോദിച്ചെത്തിയത്. ആരെയും സുമ നിരാശപ്പെടുത്തിയില്ല. ഇരു കൂട്ടരോടും എഴുതാൻ പറഞ്ഞു. പ്രവർത്തകർ മതിൽ വീതിച്ചെടുത്തു. 

കെ. രാധാകൃഷ്ണൻ മതിലിന്റെ വലതു ഭാഗത്ത് ഇടം പിടിച്ചു. തൊട്ട് പിന്നാലെ രമ്യ ഹരിദാസ് ഇടതു ഭാഗത്തും. ആർക്കും പരാതിയില്ല. വിജയിക്കുന്നത് ആരാണെങ്കിലും താൻ അടങ്ങുന്ന പാവങ്ങളെ ഓർത്താൽ മതിയെന്ന ഒറ്റ ഉപദേശം മാത്രം

ചുവരെഴുത്ത് മുമ്പും നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിൽ പരസ്പര ധാരണയിലുള്ള എഴുത്ത് ആദ്യമാണെന്നും സുമ. എന്തായാലും വീടിനു മുന്നിലെത്തുന്നവർ ഇതൊരു കൗതുകമാണ്.

House Owner Shares Wall To Both LDF And UDF For Grafitti

Enter AMP Embedded Script