ഭൂപതിവ് നിയമ ഭേദഗതി ബില്‍; ഇടുക്കിയുടെ നല്ലതിനെന്ന് സിപിഎം; വൻകിടക്കാരെ സഹായിക്കാനെന്ന് മറുപക്ഷം

ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ ബില്ലിനെ ചൊല്ലി ഇടുക്കിയിൽ വാദ പ്രതിവാദങ്ങൾ മുറുകുന്നു. ബില്ല് പ്രാബാല്യത്തിൽ വന്നതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറയുന്നു. എന്നാൽ പുതിയ ഭേദഗതി കൊണ്ട് ഭൂപ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് അതിജീവന പോരാട്ട വേദി കുറ്റപ്പെടുത്തി. 

ഭൂപതിവ് ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ അനധികൃതമായി നിർമിച്ച നിർമിതികൾ ക്രമവൽക്കാരിച്ച് നിയമ വിധേയമാക്കാം. ഭൂമി കാർഷികേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനുമാകും. ഇതോടെ ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടന്നാണ് സിപിഎമ്മിന്റെ വാദം 

പുതിയ ഭേദഗതി വൻകിടക്കാരെ സഹായിക്കാനാണെന്നാണ് അതിജീവന പോരാട്ട വേദിയുടെ കുറ്റപ്പെടുത്തൽ. 1964 ലെ ഭൂനിയമ ചട്ടത്തിലാണ് നിലവിൽ ഭേദഗതി വരുത്തുന്നത്. എന്നാൽ ഇത് കർഷകർക്ക് ഗുണകരമാകില്ലെന്നും ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അതിജീവന പോരട്ട വേദി വ്യക്തമാക്കി.

Enter AMP Embedded Script