മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും വീട്ടില്‍ വോട്ടുചെയ്യാം

മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും വീട്ടില്‍ വോട്ട് രേഖപ്പെടുത്തുന്ന പ്രക്രിയക്ക് തുടക്കമായി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സംഘം വീടുകളിലെത്തിയാണ് വോട്ടു ചെയ്യിക്കുക. 21ാം തീയതിവരെ  അപേക്ഷകരുടെ വീടുകളില്‍ ഉദ്യോഗസ്ഥരെത്തും.

അപേക്ഷ നല്‍കി കാത്തിരുന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടറായ സാവിത്രിയുടെ വീട്ടില്‍ ആദ്യദിവസം തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ട് രേഖപ്പെടുത്തി. എണ്‍പതുകഴിഞ്ഞ ഈ അമ്മക്ക് പോളിംങ് ബുത്തിലേക്ക് പോകാനുള്ള ആരോഗ്യ സ്ഥിതിയില്ല. 

മൈക്രോ ഒബ്സേര്‍വര്‍, രണ്ട് പോളിംങ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്നതാണ് ഓരോ ടീമും. തപാല്‍വോട്ടിന് അര്‍ഹതയുള്ളവരുടെ വീടുകളില്‍ 21ാം തീയതിവരെയാണ് ഉദ്യോഗസ്ഥര്‍ എത്തുക. അപേക്ഷകര്‍ തിരിച്ചറിയല്‍കാര്‍ഡും ഡിസ്എബിലിറ്റി സര്‍ട്ടിഫിക്കറ്റും കരുതണം.  

Election Commission introduces home voting for elderly and persons with disabilities

Enter AMP Embedded Script