വന്ദേഭാരതിലെ മുട്ടക്കറിയില്‍ ചത്ത പാറ്റ; പരാതി നല്‍കുമെന്ന് നടന്‍ മുരളി മേനോന്‍

വന്ദേഭാരത് എക്സ്പ്രസില്‍ വിതരണം ചെയ്ത മുട്ടക്കറിയില്‍ ചത്ത പാറ്റ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരതിലെ യാത്രക്കാരനായ നടന്‍ മുരളി മേനോനാണ് ഭക്ഷണത്തില്‍ നിന്ന് ചത്ത പാറ്റയെ ലഭിച്ചത്. 

എറണാകുളത്ത് നിന്നാണ് മുരളി മേനോന്‍ കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറിയത്. മുട്ടക്കറിയില്‍ നിന്ന് പാറ്റയെ ലഭിച്ചതോടെ കാറ്ററിംഗ് വിഭാഗത്തെ അദ്ദേഹം വിവരം അറിയിച്ചു. കണ്‍സ്യുമര്‍ കോര്‍ട്ടില്‍ പരാതി നല്‍കുമെന്നാണ് മുരളി മേനോന്റെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്. 

Enter AMP Embedded Script