കോഴിയിറച്ചി കൊതിച്ചാലേ കൈപൊള്ളും; കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴിവില

chickenprice
SHARE

കനത്ത ചൂടില്‍  ചിക്കന്‍ വിലയും കൈപൊള്ളിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ വില 150ല്‍ നിന്ന്  250 ലെത്തി. ചൂടുകാലത്ത് ഉല്‍പാദന ചെലവ് വര്‍ധിച്ചതാണ് ചിക്കന്‍ വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

വില വര്‍ധന സാധാരണക്കാരെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. 

MORE IN KERALA
SHOW MORE