സംസ്ഥാനത്ത് പച്ചക്കറി വില റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ന്യായ വിലയ്ക്ക് നൽകുകയാണ് പാലക്കാട് പുത്തൂർ ശേഖരിപുരത്തെ വ്യാപാരികൾ. തക്കാളി വില കിലോഗ്രാമിനു നൂറ് രൂപയിലെത്തിയപ്പോൾ ഇവിടെ 50 രൂപ മാത്രം. വീട്ടാവശ്യത്തിന് മാത്രമേ പച്ചക്കറി നൽകൂ എന്നതാണ് ഒരേയൊരു നിബന്ധന. എല്ലാ പച്ചക്കറികൾക്കും കിലോഗ്രാമിന് മുപ്പത് രൂപയാണ് വില. കേരളത്തിൽ എന്നല്ല പൊള്ളാച്ചിയിലെയും ഗൂഡല്ലൂരിലെയും ചന്തകളിൽ പോലും ഈ വിലയ്ക്കു പച്ചക്കറി കിട്ടില്ലെന്നു വ്യാപാരികൾ