ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പനും കാട്ടുപോത്തും; ആക്രമണം തുടര്‍ക്കഥ; നടപടിയില്ല

ഇടുക്കിയിൽ വീണ്ടും വന്യജീവി ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലിറങ്ങിയ കാട്ടാന ചക്കക്കൊമ്പൻ വീട് ആക്രമിച്ചു. അടിമാലി ഇരുമ്പ് പാലത്ത് ജനവാസ മേഖലയിൽ കാട്ടുപോത്തിറങ്ങി. വന്യജീവി ശല്യം തുടർക്കഥയായിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. 

പുലർച്ചെയാണ് കാട്ടാന ചക്കക്കൊമ്പൻ 301 കോളനിക്ക് സമീപമെത്തിയത്. വയൽ പറമ്പിൽ ഐസക്കും കുടുംബവും താമസിക്കുന്ന ഷെഡിന് നേരെയായിരുന്നു ആക്രമണം. വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് നാട്ടുകാർ ആനയെ തുരത്തി. കഴിഞ്ഞ മൂന്നു ദിവസമായി ചക്കക്കൊമ്പൻ ചിന്നക്കനാലിലെ ജനവാസ മേഖലയ്ക്ക് സമീപം തുടരുന്നത് നാട്ടുകാർക്ക് ആശങ്കയാവുകയാണ് .  

ഇരുമ്പുപാലത്ത് രാത്രിയിലാണ് കാട്ടുപോത്തിറങ്ങിയത്. വാഹന യാത്രികരാണ് റോഡിൽ നിൽകുകയായിരുന്ന കാട്ടുപോത്തിനെ കണ്ടത്. പിന്നീട് ബഹളം വച്ചതോടെ കാട്ടുപോത്ത് സമീപത്തെ വനമേഖലയിലേക്ക് കയറി.

Wild animals attack at chinnakanal

Enter AMP Embedded Script