നാടക ദിനത്തില്‍ 'സ്വൈരിത പ്രയാണം'; അരങ്ങിലെത്തിച്ച് ബാങ്ക് ജീവനക്കാര്‍

ലോക നാടകദിനത്തോടനുബന്ധിച്ച് ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും നേതൃത്വത്തില്‍ കൊച്ചിയില്‍ നാടകാവതരണം. തൃശൂര്‍ നാടകസൗഹൃദത്തിന്റെ സ്വൈരിത പ്രയാണമാണ് അരങ്ങേറിയത്. 

പുരുഷമേധാവിത്വത്തില്‍ നിന്ന് ആത്മരക്ഷതേടി സ്വാതന്ത്ര്യത്തിലെയ്ക്ക് ഓടിപ്പോയ നമ്പൂതിരി സ്ത്രീയുടെ  സ്വതന്ത്ര പ്രയാണത്തിന്റെ കഥയാണ് സ്വൈരിത പ്രയാണം. ഉമാ അന്തര്‍ജനം എന്ന സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് വി.ടി ഭട്ടതിരിരപ്പാട് എഴുതിയ ഉമാ ദേ ഏദത്തേ എന്ന ദീര്‍ഘ ലേഖനമാണ് നാടകത്തിന്റെ പ്രജോദനം. നിരവധിപ്പേരാണ് നാടകാസ്വാദനത്തിനെത്തിയത്.

World drama day bank employees drama

Enter AMP Embedded Script