വെള്ളയമ്പലം–മേട്ടുക്കട റോഡും പൊളിക്കും; ഗതാഗതം പൂര്‍ണമായി തടസപ്പെടും

സ്മാര്‍ട്സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വെള്ളയമ്പലം–മേട്ടുക്കട റോഡും നാളെമുതല്‍ പൊളിച്ചിടും. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടും. പൊളിക്കുമ്പോള്‍ പൈപ്പു പൊട്ടിയാല്‍ വെള്ളം കുടി മുട്ടുമെന്നും ഒപ്പം മുന്നറിയിപ്പുണ്ട്.

നഗരത്തിലെ കുത്തിപൊളിച്ചിടാത്ത ഇടറോഡ് റോഡ് തേടി നഗരവാസികള്‍ അലയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏതെങ്കിലും ഒരു റോഡ് കണ്ടെത്തിയാല്‍ ഉടന്‍ കുത്തിപ്പൊളിക്കുമെന്നും പിറ്റേന്നു അറിയിപ്പും കിട്ടും. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന്‍ മുതല്‍ എസ്.എം.എസി ജംഗ്ഷന്‍ വരെയുള്ള റോഡ്. ഫ്ലാറ്റുകളിലെ ഉള്‍പ്പെടെയുള്ള താമസക്കാരോടു വാഹനങ്ങള്‍ കൊണ്ടു വരരുതെന്നും പറഞ്ഞിട്ടുണ്ട്. കുഴിക്കുമ്പോള്‍ പൈപ്പു പൊട്ടിയാല്‍ വെള്ളം കുടി മുട്ടുമെന്നും പറഞ്ഞിട്ടുണ്ട്.

Enter AMP Embedded Script