'തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് പറഞ്ഞിരുന്നു'; ആരോപണവുമായി ഡ്രൈവറും പ്രതിപക്ഷവും

മേയർ- ഡ്രൈവർ തർക്കത്തിൽ ദുരൂഹത കൂട്ടി ബസിനുള്ളിലെ മെമ്മറി കാർഡ് കാണാതായതിനെ ചൊല്ലി ആരോപണങ്ങളും കടുക്കുന്നു. നിര്‍ണായക തെളിവാകേണ്ടിയിരുന്ന മെമ്മറി കാര്‍ഡ് കെ.എസ്.ആര്‍.ടി.സി അധികൃതരോ പൊലീസോ എടുത്തുമാറ്റിയതാകാമെന്ന് എം. വിന്‍സെന്‍റ് എം.എല്‍.എ ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് താന്‍ നേരത്തെ  പറഞ്ഞിരുന്നുവെന്നാണ് ബസ് ഡ്രൈവറായിരുന്ന യദു പ്രതികരിച്ചത്. റെക്കോര്‍ഡിങെന്ന് സ്ക്രീനില്‍ കാണിച്ചിരുന്നു. പിന്നെ എങ്ങനെയാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്ന് അറിയില്ലെന്നും യദു കൂട്ടിച്ചേര്‍ത്തു. 

തര്‍ക്കമുണ്ടായി നാലാം ദിവസമാണ് ബസിനുള്ളിലെ സിസിടിവികളുടെ ദൃശ്യങ്ങള്‍ തേടി കന്‍റോണ്‍മെന്‍റ് പൊലീസ് തമ്പാന്നൂര്‍ ഡിപ്പോയില്‍ എത്തിയത്. വിശദമായ പരിശോധനയില്‍ കാമറകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടു. എന്നാല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് വയ്ക്കുന്ന മെമ്മറി കാര്‍ഡ് അപ്രത്യക്ഷമായിരുന്നു. ബസിന്റെ മുൻവശത്തേക്കും പിൻവശത്തേക്കും യാത്രക്കാരുടെ ഭാഗത്തേക്കുമാണ് മൂന്ന് ക്യാമറകൾ ഘടിപ്പിച്ചിട്ടുള്ളത്. ഇതിലെ ദൃശ്യങ്ങൾ ലഭിച്ചിരുന്നെങ്കിലും ഡ്രൈവർ യദു കൃഷ്ണൻ ലൈംഗിക അധിക്ഷേപം നടത്തിയോയെന്ന് കണ്ടെത്താനാകുമായിരുന്നില്ല. എന്നാൽ, സച്ചിൻദേവ് എം.എൽ.എ ബസിനുള്ളിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയതും ഇറക്കിവിട്ടതും തെളിയുമായിരുന്നു. മെമ്മറി കാർഡ് അപ്രത്യക്ഷമായതിന് പിന്നിലും ആരോപണം കടുക്കുകയാണ്. 

KSRTC authorities or police ma