വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒന്‍പതാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം

കോഴിക്കോട് കോവൂരില്‍ ഒന്‍പതാം ക്ലാസുകാരന് മര്‍ദ്ദനം. ദേവഗിരി സേവിയോ ഹയര്‍ സെക്കന്‍റ്റി സ്കൂളിലെ വിദ്യാര്‍ഥിക്ക് കണ്ണിനും മുഖത്തും പരുക്കേറ്റു. മെഡിക്കല്‍ കോളജ് ക്യാമ്പസ് സ്കൂളിലെ വിദ്യാര്‍ഥികളാണ് മര്‍ദിച്ചതെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. 

വെള്ളിയാഴ്ച്ച വൈകുംന്നേരത്തോടെയാണ് സംഭവം. സ്കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന വിദ്യാര്‍ഥിയെ തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മര്‍ദിക്കുകയായിരുന്നു. 

പതിനഞ്ചോളം വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നാണ് പരാതി. വിവരമറിഞ്ഞ് ആളുകള്‍ കൂടിയപ്പോള്‍ കുട്ടികള്‍ ഓടി രക്ഷപെട്ടു. മര്‍ദനത്തില്‍ കോവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരന് മൂക്കിനും കണ്ണിനും പരുക്കേറ്റിട്ടുണ്ട്. കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പൊലീസെത്തി കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴിരേഖപ്പെടുത്തി. 

Argument between students boy beaten by other students 

Enter AMP Embedded Script