‘കെ.സുധാകരന്‍റെ പ്രസ്താവന വെറും തമാശ’; പ്രതിഷേധത്തിന് പിന്നാലെ വി.ഡി സതീശന്‍

satheesan-sudha-ktm-10
SHARE

കേരള കോണ്‍ഗ്രസിനോട് കോട്ടയം സീറ്റ്  ആവശ്യപ്പെട്ടെന്ന കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രസ്താവന തമാശയായി ചിത്രീകരിച്ച് നേതൃത്വം. കേരള കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയതിന് പിന്നാലെയായിരുന്നു വി.ഡി സതീശന്റ രക്ഷാപ്രവര്‍ത്തനം. കോട്ടയം സീറ്റില്‍ മല്‍സരിക്കാന്‍ ഉറപ്പ് കിട്ടിയതാണന്നും ഇക്കാര്യം സുധാകരനെ ബോധ്യപ്പെടുത്തണമെന്നും മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.

മനോരമ ന്യൂസിനോടായിരുന്നു കോട്ടയം സീറ്റ് ഏറ്റെടുക്കുന്നത്  സംബന്ധിച്ചുള്ള സുധാകരന്റ വിവാദ പ്രസ്താവന

അധികം വൈകാതെ കേരള കോണ്‍ഗ്രസിന്റ മറുപടിയെത്തി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് വ്യക്തമായതോടെ പ്രസിഡന്റ് തമാശ പറഞ്ഞതാണെന്ന് പറഞ്ഞ് വി.ഡി സതീശന്റ രക്ഷപെടല്‍ 

തമാശയാണന്ന് സുധാകരനും  പറയേണ്ടിവന്നു. കോട്ടയം കേരള കോണ്‍ഗ്രസിനു തന്നെ കൊടുക്കാന്‍ നേരത്തെ ധാരണയായിരുന്നു.ഇക്കാര്യം ചര്‍ച്ച ചെയ്ത യോഗത്തില്‍ സുധാകരന്‍ പങ്കെടുത്തിരുന്നില്ല. സീറ്റുധാരണയുടെ കാര്യം നേതൃത്വത്തിലുള്ളവര്‍ സുധാകരനെ ബോധ്യപ്പെടുത്താതിരുന്നതും ആശയക്കുഴപ്പത്തിന് കാരണമായെന്നാണ് സൂചന. പ്രസിഡന്റിന്റ പ്രസ്താവനയെ ന്യായീകരിക്കാന്‍ പല വഴിയുണ്ടെന്നിരിക്കെ വി ഡി സതീശന്‍ തമാശയാക്കി ചിത്രീകരിച്ചത് സുധാകരപക്ഷത്തെ പലര്‍ക്കും ദഹിച്ചിട്ടില്ല

MORE IN KERALA
SHOW MORE