'ദീപമേ ശാശ്വത ദീപമേ'; ആത്മകഥയുമായി ഒവിആര്‍; പുസ്തക പ്രകാശനം

ദൈവസംഗീത വഴികളിലൂടെ തിരികെ നടന്ന് പ്രശസ്ത സംഗീതജ്ഞന്‍ ഒ.വി റാഫേല്‍. ദീപമെ ശാശ്വത ദീപമെ എന്ന പേരിലുള്ള ആത്മകഥയിലാണ് ദേവാലയ സംഗീതത്തിന്റെ അനുഭവങ്ങള്‍ അദ്ദേഹം വരച്ചുകാട്ടുന്നത്. പുസ്തകം ഇന്ന് തിരുവന്തപുരത്ത് കെ.എസ്.ചിത്ര പ്രകാശനം ചെയ്യും. വിശുദ്ധ കുര്‍ബാനയില്‍ അര്‍ച്ചനാഗീതമായി ആലപിക്കുന്ന ഈ ഗാനം മാത്രം മതി ഒ.വി.ആര്‍. എന്ന ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ഒ.വി റാഫേലിന്റെ പ്രതിഭയറിയാന്‍. സെമിനാരിയിലെ പഠനകാലത്ത് ഒ.വി.ആര്‍ തന്നെ എഴുതി ഈണമിട്ടതാണ് ഈ ഗാനം.ഭക്തിയുടെ ലയം വിരിയിക്കുന്ന മൂവായിരത്തിലേറെ ഗാനങ്ങള്‍, അവ വന്നവഴികള്‍, അനുഭവങ്ങള്‍ ഇതെല്ലാമാണ് ദീപമെ ശാശ്വത ദീപമെ എന്ന ആത്മകഥയില്‍.

മലയാളത്തിലെ ആദ്യ ക്വയറിന് നേതൃത്വം കൊടുത്ത ഒ.വി.ആറാണ് കേരളത്തില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ചതും മറ്റാരുമല്ല. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ സംഗീത വിദ്യാര്‍ഥിയുടെ അച്ഛന്‍ സിംഗപ്പൂരില്‍ നിന്ന് കൊണ്ടുവന്ന ഇറ്റാലിയന്‍ വെല്‍സണ്‍ ഇലക്ട്രിക് ഓര്‍ഗന്‍ ആയിരുന്നു അത്. അന്ന് 20,000 ബാങ്ക് വായ്പയെടുത്താണ് ഓര്‍ഗന്‍ സ്വന്തമാക്കിയത്.അതോടെ കേരളത്തിലെ ഗാനമേളകളില്‍ ആദ്യമായ ഓര്‍ഗന്‍ ഉപയോഗിച്ചുതുടങ്ങി. ഇലക്ട്രിക് ഓര്‍ഗന്‍ ഉപയോഗിച്ചുള്ള ഗാനമേളയെന്ന് നോട്ടിസില്‍ പോലും അച്ചടിക്കുമായിരുന്നു. ആത്മകഥയില്‍ ഇതൊക്കെ വിവരിക്കുന്നു. മകന്‍ റോണി റാഫേല്‍ സംഗീത വഴിയിയിലെത്തിയതും ആത്മകഥയിലുണ്ട്.കെ.എസ്. ചിത്രയെ സിനിമയില്‍ ആദ്യമായി പാടിച്ച അനുഭവം ഒ.വി.ആറിന് ഇന്നും തിളങ്ങുന്ന ഓര്‍മ.

ആബേലച്ചന്റെ വരിള്‍ക്ക് ഒ.വി.ആര്‍ ഈണം പകര്‍ന്നത് മറക്കാത്തമറ്റൊരനുഭവം അതേ, ദീപമെ ശാശ്വത ദീപമെ എന്ന ആത്മകത ഒ.വി റാഫേലിന്റെ ജീവിതം മാത്രല്ല ദേവാലയ സംഗീതത്തിന്റെ ചരിത്രകൂടിയാകുന്നു.

OVR with autobiograph

Enter AMP Embedded Script