മണ്ണുമാന്തി യന്ത്രം കൊണ്ട് പരുക്കേറ്റ് പാമ്പ്; രക്ഷകനായി യുവാവ്

കാസർകോട് വിദ്യാനഗറിൽ മണ്ണുമാന്തി യന്ത്രം കൊണ്ട് പരുക്കേറ്റ പെരുമ്പാമ്പിന് രക്ഷകനായി യുവാവ്. കാസർകോട് സ്വദേശി അമീൻ അക്കടത്തുവയലാണ് ഈ രക്ഷകൻ.

വിദ്യാനഗറിലെ വീട്ടിൽ വെള്ളിയാഴ്ച നടന്ന നിർമ്മാണ പ്രവർത്തികൾക്കിടയിലാണ് പെരുമ്പാമ്പിന് മണ്ണുമാന്തി യന്ത്രം കൊണ്ട് പരുക്കേറ്റത്. വിവരമറിഞ്ഞെത്തിയ അമീൻ പാമ്പിനെ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷകൾ നൽകി മുറിവ് വച്ചുകെട്ടി. വനം വകുപ്പിനെ വിവരമറിയിച്ച ശേഷം പാമ്പിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. 

രണ്ട് വർഷമായി വനംവകുപ്പിന്റെ ലൈസൻസോടെ പാമ്പുപിടുത്തത്തിൽ സജീവമാണ് അമീൻ. പാമ്പുകളുടെ വിവരങ്ങളെല്ലാം വനം വകുപ്പിന്റെ സർപ ആപ്പിൽ രേഖപ്പെടുത്തും. മൂന്ന് ദിവസത്തിനുള്ളിൽ പാമ്പ് സുഖം പ്രാപിക്കുമെന്ന വിലയിരുത്തലിലാണ് അമീൻ. അതിന് ശേഷം പാമ്പിനെ വനംവകുപ്പിന് കൈമാറും.

Enter AMP Embedded Script