പാമ്പിന് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് പൊലിസുകാരന്‍; വൈറല്‍ വിഡിയോ

രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത പാമ്പിനു സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച പൊലിസുകാരന്റെ വിഡിയോ വൈറലായി. മധ്യപ്രദേശിലെ നര്‍മദപുരത്ത് കഴിഞ്ഞ 26നാണ് സംഭവം. കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ പാമ്പിന് അതുല്‍ ശര്‍മയെന്ന പൊലിസുദ്യോഗസ്ഥനാണ് രക്ഷകനായത്. 

സെമിനാര്‍ചന്ദ് പൊലിസ് ഔട്ട്പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്ന അതുലിനെ തവ കോളനിനിവാസികളാണ് വീടിനു സമീപം പാമ്പിനെ കണ്ടെന്ന് വിളിച്ചറിയിച്ചത്. പൈപ്പുലൈനിനു സമീപത്ത് ഒളിച്ചിരിക്കാന്‍ ശ്രമിച്ച പാമ്പ് കോളനിവാസികള്‍ ഒഴിച്ചുവിട്ട കീടനാശിനിവെള്ളം കുടിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. ഡിസ്കവറി ചാനലില്‍ നിന്നും പാമ്പിനെ രക്ഷിക്കുന്ന രീതികളൊക്കെ പഠിച്ച അതുല്‍ ഉടന്‍ തന്നെ പാമ്പിന് സിപിആര്‍ നല്‍കുകയായിരുന്നു. പിന്നാലെ പാമ്പ്  സ്വബോധാവസ്ഥ വീണ്ടെടുത്തു, ഒരു മണിക്കൂറിനു ശേഷം പാമ്പിനെ കാട്ടിനുള്ളിലേക്ക് വിട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

Cop gives cpr to snake in Madhyapradesh

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.