തലസ്ഥാനത്തില്‍ തീരുമാനമാകാതെ ആന്ധ്ര; അമരാവതിയില്‍ കര്‍ഷക പ്രതിഷേധം

ആന്ധ്ര തിരഞ്ഞെടുപ്പ് രാഷ്ടീയത്തെ ചൂട് പിടിപ്പിക്കുന്നത് സംസ്ഥാന തലസ്ഥാനത്തെ ചൊല്ലിയുള്ള വിവാദമാണ്. ആന്ധ്രയ്ക്ക് മൂന്ന് തലസ്ഥാന നഗരങ്ങൾ എന്ന മുഖ്യമന്ത്രി ജഗ് മോഹൻ റെഡ്ഡിയുടെ നിലപാടാണ് അമരാവതിയിലെ കർഷക രോഷം ആളിക്കത്തിച്ചത്. ഇത് റ്റിഡിപിക്ക് നേട്ടമാകുമ്പോൾ വൈഎസ്ആര്‍സിപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

2014ലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അമരവിതയെ ലോ കോത്തര നിലവാരമുള്ളതലസ്ഥാനം ആക്കുമെന്ന് പറഞ്ഞത്. ആന്ധ്രയുടെ ഗ്രീൻഫീൽഡ് എന്നാണ് അമരാവതി അറിയപ്പെടുന്നത്.ഇവിടുത്തകർഷകരാണ് തലസ്ഥാനത്തിനായി 33000 ഏക്കർ സ്ഥലം വിട്ടു കൊടുത്തത്.

20l9 ൽ അധികാരത്തിലെത്തിയ ജഗ് മോഹൻ പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പറഞ്ഞതെല്ലാം മറന്നു. എന്നാൽ ചന്ദ്രബാബു നായിഡു ആണ് കർഷകരെ വഞ്ചിച്ചതെന്ന് വൈഎസ്ആര്‍സിപി പറയുന്നു.

ഗുണ്ടൂർ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമ സഭ മണ്ഡലങ്ങളിൽ ആറിലും കഴിഞ്ഞ തവണ ജയിച്ചത് വൈഎസ്ആര്‍സിപിയാണ്. എന്നാൽ ലോക് സഭ മണ്ഡലം TP P യാണ് വിജയിച്ചത്. ഇക്കുറി കർഷകരോഷം 'എണനെ പ്രതിഫലിക്കുമെന്നാണ്.