പെരുമ്പാമ്പിനെ കയ്യിലെടുത്ത് അഭ്യാസം; യുവാവിന്റെ കഴുത്തില്‍ പാമ്പ് ചുറ്റിവരിഞ്ഞു

കണ്ണൂർ വളപട്ടണത്ത് പെരുമ്പാമ്പുമായി മദ്യപാനിയുടെ അഭ്യാസപ്രകടനം. വളപട്ടണത്തെ പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പെരുമ്പാമ്പിനെ തോളിലേന്തി പമ്പിലെ ജീവനക്കാരോട് ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. പാമ്പ് ഇയാളെ വരിഞ്ഞു മുറുക്കാൻ തുടങ്ങിയ സമയത്ത് ജീവനക്കാരന്റെ അവസരോചിത ഇടപെടലാണ് ഇയാളുടെ ജീവൻ രക്ഷിച്ചത്. വളപട്ടണം പുഴയ്ക്ക് സമീപം ഇതിന് മുൻപും പെരുമ്പാമ്പിനെ കണ്ടതായി നാട്ടുകാർ പറഞ്ഞു. 

Drunk man holding a python at Kannur Valapattanam