വ്യാജ രേഖ ചമച്ച് പണം തട്ടി; നേതാവിനെതിരെ നടപടിയില്ല

വ്യാജ രേഖ ചമച്ച് കെ എസ് എഫ് ഇ യിൽ നിന്ന് 70 ലക്ഷം തട്ടിയ കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കാതെ നേതൃത്വം. കേസിൽ യൂത്ത് കോൺഗ്രസ്‌ കാസർകോട് ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി റിമാൻഡിലായിട്ട് അഞ്ച് ദിവസം പിന്നിട്ടു. ഇല്ലാത്ത ഭൂമിയുടെ ആധാരവും റവന്യു രേഖകളും ഹാജരാക്കിയയാണ് ഇസ്മായിൽ തട്ടിപ്പ് നടത്തിയത്

കെ എസ് എഫ് ഇ കാസർകോട് മാലക്കൽ ശാഖയിൽ വ്യാജ രേഖ ഹാജരാക്കി യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ഇസ്മായിൽ ചിത്താരി ലോണെടുത്തത് 2019 ലാണ്. ഉപ്പളയിലെ അഞ്ച് ഏക്കർ ഭൂമിയുടെ ആധാരവും വില്ലേജ് ഓഫീസറുടെ സീലും മാറ്റ് റവന്യു രേഖകളും വ്യജമായി ചമച്ചാണ് പണം തട്ടിയത്. തിരിച്ചടവ് മുടങ്ങിയതോടെ മെയ് മാസം  കെ എസ് എഫ് ഇ രാജപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അത്തരമൊരു ഭൂമിയില്ലയെന്ന് കണ്ടെത്തി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും വ്യാജ രേഖ നൽകി ഇയാൾ വായ്പയെടുത്തിരുന്നു. എന്നാൽ ജില്ല ജനറൽ സെക്രട്ടറി നടത്തിയ തട്ടിപ്പിൽ യൂത്ത് കോൺഗ്രസ്‌ നേതൃത്വം മൗനം തുടരുകയാണ്. സംസ്ഥാന കമ്മറ്റിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട്‌ നൽകിയിട്ടുണ്ടെന്നും നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നുമാണ് ജില്ല കമ്മറ്റിയുടെ വിശദീകരണം 

no action was taken against youth congress leader

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

Enter AMP Embedded Script