പുനഃസംഘടനയില്‍ തഴയപ്പെട്ടു; പരാതിയുമായി യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ

കോൺഗ്രസ് പുനഃസംഘടനയിൽ പരാതിയുമായി കെ.പി.സി.സി നേതൃത്വത്തെ കണ്ട് യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ. ഷാഫി പറമ്പിൽ അധ്യക്ഷനായിരിക്കെ സംസ്ഥാന സെക്രട്ടറിമാരായിരുന്നവരാണ് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനെ കണ്ട് പരാതി അറിയിച്ചത്. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റുമാരെ ഡി.സി.സി വൈസ് പ്രസിഡന്റുമാരായും സംസ്ഥാന ജനറൽസെക്രട്ടറിമാരായിരുന്നവരെ ഡി.സി.സി ജനറൽസെക്രട്ടറിമാരായും കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ഇതിൽ തഴഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ സെക്രട്ടറിമാർ പരാതി നൽകിയത്. പ്രശ്നം രണ്ടുദിവസത്തിനകം പരിഹരിക്കുമെന്ന് നേതൃത്വം ഉറപ്പുനൽകി.

Former Youth Congress leaders complained about the reorganization of the Congress