nipha

TAGS

കോഴിക്കോട് നിപ ആശങ്ക ഒഴിയുന്നു. ഇന്ന് രാവിലെ ലഭിച്ച 49 പരിശോധന ഫലവും നെഗറ്റീവാണ്. ആദ്യരോഗിയുടെ ഹൈറിസ്ക് സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.  ജില്ലയിൽ ഓൺലൈൻ ക്ലാസുകൾ തുടരാനാണ് തീരുമാനം.

നിപ ബാധിച്ചു മരിച്ച മരുതോങ്കരസ്വദേശി മുഹമ്മദലിയുമായി അടുത്ത സമ്പർക്കത്തിലായ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള ഒൻപതുകാരനുള്ളപ്പെടെ നാലുപേരുടെയും ആരോഗ്യനിലയുംമെച്ചപ്പെടുന്നു.അവസാനം രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുമായി സമ്പർക്കത്തിലായ രണ്ട് ആരോഗ്യ പ്രവർത്തകരെ രോഗ ലക്ഷണങ്ങളെത്തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റി. 

ആദ്യം കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ച മരുതോങ്കരയും ആയഞ്ചേരിയും സമീപസ്ഥലങ്ങളുമടക്കം 58 വാർഡുകളിൽ ഇന്നുമുതൽ രാത്രി 8 വരെകടകൾ തുറക്കാം. 1298 സ്കൂളുകളിലായി ഒന്നരലക്ഷത്തോളം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ഫലപ്രദമായി നടക്കുന്നതായി മന്ത്രിതലയോഗം വിലയിരുത്തി. അവസാനം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലും ഫറോക്ക് മുൻസിപാലിറ്റിയിലും ഇളവ് നൽകുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ട് തീരുമാനമുണ്ടാകും.