കാട് കയറി എഴ് ലക്ഷം; തുറന്നു കൊടുക്കാതെ ഫിറ്റ്നസ് സെന്‍റര്‍

വനിതകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കാസർകോട് വിദ്യനഗറിൽ പണിത വനിത ഫിറ്റ്നസ് സെന്റർ കാട് കയറി നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി ചെങ്കള പഞ്ചായത്ത്‌ നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിട്ടിട്ടും തുറന്ന് കൊടുത്തിട്ടില്ല 

വിദ്യനഗറിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ ഏഴ് ലക്ഷം രൂപ മുടക്കിയാണ് വനിതകൾക്കായി ഫിറ്റ്നസ് സെന്റർ തുടങ്ങിയത്. നാല് ലക്ഷം രൂപ ചെലവിൽ വ്യായാമത്തിനുള്ള ഉപകരണങ്ങൾ വാങ്ങി 2020 ൽ ഉദ്ഘാടനം നടത്തിയിട്ടും നാളിതുവരെ ആർക്കുമിത് പ്രയോജനപ്പെട്ടിട്ടില്ല. എന്നാൽ കോവിഡ് മൂലമാണ് ഫിറ്റ്നസ് സെന്റർ തുറക്കാത്തതെന്നും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ചെങ്കള പഞ്ചായത്തിന്റെ വിശദീകരണം

മുൻസിപാലിറ്റി ജീവനക്കാരടക്കം താമസിക്കുന്ന വിദ്യാനഗറിൽ ഫിറ്റ്നസ് സെന്റർ വേണമെന്ന് നാട്ടുകാരുടെ  ആവശ്യമായിരുന്നു. എന്നാൽ കാലങ്ങളായി അടഞ്ഞു കിടന്നതോടെ ഉപകരണങ്ങളെല്ലം തുരുമ്പെടുത്തു നശിക്കുകയാണ്

Enter AMP Embedded Script