മരിച്ചവര്‍ ഇന്‍, ജീവിച്ചിരിക്കുന്നവര്‍ ഔട്ട്; വോട്ടര്‍പട്ടികയില്‍ വന്‍പിഴവ്

കാസർകോട് വെസ്റ്റ് എളേരിയിൽ മരിച്ചവർക്ക് പകരം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ജീവിച്ചിരിക്കുന്നവരെ. ബൂത്തിലെ മരിച്ച 10 പേരെ നിലനിർത്തി ജീവിച്ചിരിക്കുന്ന 12 പേരെയാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് നഷ്ടമാകുന്നതിന്റെ ദുഃഖത്തിലും അമർഷത്തിലുമാണ് കാസർകോട് വെസ്റ്റ്‌ എളേരി പഞ്ചായത്തിലെ 51ആം നമ്പർ ബൂത്തിലെ ഈ വോട്ടർമാർ. വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ വന്ന പിഴവാണ് ഒഴിവാക്കിപ്പെടാൻ കാരണം. പുതിയ വോട്ടർ പട്ടിക പ്രകാരം ഇവർ 12 പേരും ഇന്ന് ജീവിച്ചിരിപ്പില്ല. മരിച്ചുപോയ പിതാവ് പി. എം മാത്യുവിന്റെ പേര് നീക്കം ചെയ്യാനാണ് ബാബു പി മാത്യു ബിഎൽഒയ്ക്ക് അപേക്ഷ നൽകിയത്. എന്നാൽ പകരം നീക്കം ചെയ്തത് ബാബുവിന്റെ പേര്. 

യുഡിഎഫ് ബൂത്ത്‌ ചെയർമാന്റെ പേരും വോട്ടർ പട്ടികയിൽ ഇല്ല. മനഃപൂർവം തങ്ങളുടെ പേര് ഒഴിവാക്കിയതെന്നാണ് പരാതി. വോട്ടർ പട്ടിക ശുദ്ധീകരണ പ്രക്രിയ ഫോണിലൂടെയാണ് നടത്തിയത്. സാങ്കേതിക അറിവിന്റെ കുറവും പെട്ടെന്നു നടത്തിയതിനാലും വന്ന പിഴവാണിതെന്നാണ് ബിഎൽഒയുടെ വിശദീകരണം.

Kasargod voter's list error

Enter AMP Embedded Script