ആലപ്പുഴ നഗരസഭയിലെ 115 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു; പ്രതിഷേധം

ആലപ്പുഴ നഗരസഭയിൽ മൂന്നര വർഷത്തിലധികമായി ശുചീകരണജോലികൾ ചെയ്തിരുന്ന 115 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടു. ഇന്നലെ ഉച്ചവരെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് വെകിട്ടാണ് ഇന്നു മുതൽ ജോലിക്ക് എത്തേണ്ടന്ന സന്ദേശം വാട്സാപ്പിൽ ലഭിച്ചത്. രണ്ടു മാസത്തെ ശമ്പളം നൽകാതെ പിരിച്ചുവിട്ടതിൽ തൊഴിലാളികൾ പ്രതിഷേധിച്ചു.

കോവിഡ് കാലം മുതൽ ആലപ്പുഴ നഗരസഭയിൽ ശുചീകരണജോലികൾ ചെയ്തിരുന്നവരാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ . കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതടക്കള്ള കാര്യങ്ങളും ഇവർ ചെയ്തിരുന്നു. കഴിഞ്ഞ മാസം ഒടുവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് നൽകിയ പട്ടികയിൽ നിന്ന് 80 പേരെ ശുചീകരണ തൊഴിലാളികളായി നിയമിച്ചു. അതാണ് ഇവരെ ഒഴിവാക്കാൻ കാരണം. ഇന്നലെ വൈകുന്നേരം വാട്സാപ്പിലൂടെയാണ് ഇന്ന് മുതൽ ജോലിക്ക് എത്തേണ്ട എന്ന സന്ദേശം തൊഴിലാളികൾക്ക് ലഭിച്ചത്. രണ്ടു മാസത്തെ ശമ്പളം കുടിശികയുള്ളപ്പോഴാണ് ഇവരെ ഒഴിവാക്കിയത്. തൊഴിലാളികൾ നഗരസഭ ഓഫീസിലെത്തി പ്രതിഷേധിച്ചു.

രാവിലെ 6 മുതൽ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് ഇവരുടെ ജോലി. ചിലപ്പോൾ നീളും. 675 രൂപയാണ് ദിവസ വേതനം .മാസം തോറും ഇതു കിട്ടാൻ ഓഫീസിൽ കയറിയിറങ്ങി നടക്കണം. 10 സ്ത്രീകളും പിരിച്ചുവിടപ്പെട്ട തൊഴിലാളികളിലുണ്ട്. ശമ്പള കുടിശിക നൽകാതെ ഒഴിവാക്കിയതിലാണ് ഇവരുടെ പ്രതിഷേധം.

Enter AMP Embedded Script