വനംവകുപ്പ് ആസ്ഥാനത്ത് വളര്‍ത്തുമൃഗങ്ങളുമായി പ്രതിഷേധം; കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഉപരോധസമരം

പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഫോറസ്റ്റ് ആസ്ഥാനത്തിന് മുന്നില്‍ വളര്‍ത്തുമൃഗങ്ങളുമായി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഉപരോധ സമരം. വന്യജീവി ആക്രമണം വര്‍ധിച്ചതോടെ മലയോര മേഖലയില്‍ ജനരോഷം കടുത്തതാണ് ഭരണത്തിനിടെ സമരവുമായിറങ്ങാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. വന്യജീവി സംരക്ഷണനിയമം കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യണമെന്ന് ജോസ് കെ.മാണി ആവശ്യപ്പെട്ടു.

അരിക്കൊമ്പന്‍ കമ്പത്തെ വിറപ്പിക്കുന്ന ദിവസം, ഇങ്ങ് തലസ്ഥാനനഗരത്തില്‍ വനംവകുപ്പ് ആസ്ഥാനത്തിന് മുന്നില്‍ ഗതികെട്ട് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ സമരം. കടുത്ത വെയിലില്‍ പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളുമായാണ് പ്രവര്‍ത്തകര്‍ ഉപരോധ സമരത്തിനിറങ്ങിയത്. 

Enter AMP Embedded Script