നെല്ലിയാമ്പതിയിലെ ജനവാസമേഖലയോടുചേര്‍ന്ന് പുലി ചത്തനിലയില്‍

പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസ മേഖലയോട് ചേർന്ന് പുലിയെ ചത്ത നിലയിൽ കണ്ടെത്തി. കൂനംപാലത്താണ് തേയില തോട്ടത്തിനോട് ചേർന്നുള്ള റോഡിൽ പുലിയുടെ ജഡം കണ്ടെത്തിയത്. രാത്രിയിൽ വാഹനം തട്ടിയുള്ള അപകടമെന്നാണ് വനം വകുപ്പിന്റെ സംശയം. ഈ മേഖലയിലൂടെ കടന്നുപോയ വാഹനങ്ങളുടെ വിവരം ഉൾപ്പെടെ വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. കൂനംപാലം പ്രദേശത്ത് അടുത്തിടെ നിരവധി തവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനപാലക സംഘം സ്ഥലത്തെത്തി പുലിയുടെ ജഡം പോസ്റ്റുമോർട്ടത്തിനായി മാറ്റി. 

The tiger was found dead near a residential area in Nelliampathi