17000 സ്കൂള്‍ ബസുകളുടെ പരിശോധന പൂര്‍ത്തീകരിച്ചെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍

സംസ്ഥാനത്ത്  17000 സ്കൂള്‍ ബസുകളുടെ പരിശോധന ഇതുവരെ പൂര്‍ത്തീകരിച്ചെന്ന്  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത്. മോട്ടോര്‍ വാഹനവകുപ്പ് പുറപ്പടുവിച്ച 56 ഇന നിര്‍ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചാണ്  സ്കൂള്‍ വാഹനങ്ങള്‍ക്ക് ഇക്കുറി ഫിറ്റ്നസ് നല്‍കുന്നത്.  

സ്കൂള്‍  വാഹനങ്ങളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.  മാനദണ്ഡങ്ങള്‍ അണുവിട മാറിട്ടില്ലെന്ന് ഉറപ്പിച്ചാണ് ഫിറ്റ്നസ്. കൊച്ചിയില്‍ പരിശോധന നടന്ന കാക്കനാട്ട്  ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് നേരിട്ടെത്തി നടപടികള്‍ വിലയിരുത്തി. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ വാഹനങ്ങളുടെയും പരിശോധന പൂര്‍ത്തിയാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത് പതിനേഴായിരം വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി ഇതില്‍ 3000 വാഹനങ്ങളില്‍ വീഴ്ചകണ്ടെത്തി. പോരായ്മകള്‍ പരിഹരിച്ച് ഈ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കണം.

വാഹനങ്ങളിലെ ഇരുപ്പിടങ്ങള്‍  വേഗനത നിയന്ത്രണം  ജിപിഎസ് എന്നിവയിലാണ് വീഴ്ചകള്‍ കണ്ടെത്തിയിട്ടുള്ളത് . വാഹനങ്ങളില്‍ കൂട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സ്കൂള്‍ തുറന്നശേഷം സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കും  വിദ്യാര്‍ഥികളെ പതിവായി കൊണ്ടുപോകുന്ന ടാക്സിവാഹനങ്ങളെ റോഡില്‍ പരിശോധിക്കാനാണ് ഇപ്പോഴത്തെ പദ്ധതി.

Transport Commissioner S Sreejith said that the inspection of 17000 school buses in the state has been completed so far

Enter AMP Embedded Script