കെ.എസ്.എഫ്.ഇയില്‍ സെര്‍വര്‍ തകരാര്‍; ഇടപാടുകള്‍ മുടങ്ങി

മൂന്നു ദിവസമായിട്ടും സെര്‍വര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ കെ.എസ്.എഫ്.ഇ. പ്രധാന ഇടപാടുകളായ ചിട്ടി, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കാണ് കഴിഞ്ഞ ദിവസം തടസം നേരിട്ടത്. എന്നാല്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ മാത്രമാണ് ഇപ്പോഴും തകരാറിലുള്ളതെന്നാണ് കെ.എസ്.എഫ്.ഇ യുടെ വിശദീകരണം. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പണം സ്വീകരിക്കാനുള്ള തടക്കമുള്ള തകരാറുകള്‍ പരിഹരിച്ചതോടെയാണ് പണമടയ്ക്കാന്‍ കഴിഞ്ഞത്.  രണ്ടു ദിവസം ഇടപാടുകള്‍ പൂര്‍ണമായും മുടങ്ങിയതിനാല്‍ പല ശാഖകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പല ശാഖകളിലും ചിട്ടിഇടപാടുകളും മുടങ്ങി.  ശാഖകള്‍ക്കു മുന്നില്‍ ഇതുപോലെയുള്ള ബോര്‍ഡുകള്‍  പ്രദര്‍ശിപ്പിച്ചിരുന്നു. സോഫ്റ്റുവെയര്‍ പ്രശ്നം പരിഹരിച്ചെന്നു കെ.എസ്.എഫ്.ഇ അറിയിച്ചെങ്കിലും  തിരക്ക് കൂടുമ്പോള്‍ സൈറ്റ് വീണ്ടും പ്രശ്നമാകുന്നെന്നാണ് ജീവനക്കാര്‍ പറയുന്നത്.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി സെറ്റിലേക്ക് പ്രവേശിക്കാന്‍ പോലും രാത്രിവരെ കഴി‍ഞ്ഞിരുന്നില്ല. ആകെ ഇടപാടുകാരില്‍ പത്തു ശതമാനത്തില്‍ താഴെയാണ് ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നതെന്നാണ് കെ.എസ്.എഫ്.ഇ വിശദീകരണം. ഇതും ഉടന്‍ പരിഹരിക്കുമെന്നും അവര്‍ അറിയിച്ചു.

KSFE Server Breakdown: Transactions Suspended

Enter AMP Embedded Script