ARAVIND-LAW-DEGREE

അപകടത്തെ തുടര്‍ന്ന് ജീവിതം വീല്‍ ചെയറിലായ അ‍ഡ്വ അരവിന്ദിന് ഇനി നിയമ പഠനത്തില്‍ ബിരുദാനന്തര ബിരുദത്തിന്‍റെ തിളക്കം കൂടി. നാവിക സേനയില്‍ ജോലി ചെയ്യുമ്പോഴാണ് അരവിന്ദ് അപകടത്തില്‍പെടുന്നത്. ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ കൈത്താങ്ങായ ഡോക്ടര്‍ക്കും അമ്മയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു അരവിന്ദ് കളമശേരി നുവാല്‍സിലെ ബിരുദദാന ചടങ്ങിനെത്തിയത്. 

 

തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് ഉണ്ടായതാണ് അഡ്വക്കേറ്റ് അരവിന്ദിന്‍റെ വിജയം. എന്നേയ്ക്കും ചിറകൊതുക്കി ഇരിക്കാവുന്ന രീതിയില്‍ തകര്‍ന്നു പോയിട്ടും  പറന്നുയര്‍ന്നതിന്‍റെ കഥകളാ‌ണ് ഈ മുപ്പത്തിയെട്ടുകാരന് പറയാനുള്ളത്. നില്‍നില്‍പ്പിന്‍റെ പാഠം പഠിച്ചത് നാവിക സേനയിലെ അനുഭവങ്ങളാണന്ന് അരവിന്ദ് പറയുന്നു. ഇടറിപ്പോയപ്പോഴൊക്കെ ചേര്‍ത്തു പിടിച്ചത് മുംബൈയിലെ നാവിക ആശുപത്രിയിലെ ഡോ ഖലീല്‍ ഐസക് മത്തായിയുടെ കരങ്ങളും. അമ്മയും സഹോദരനും സുഹൃത്തുക്കളുമൊക്കെ ശക്തിയായി നിന്നു.

 

ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നാണ് അരവിന്ദിന്‍റെ ആഗ്രഹം. എത്ര തകര്‍ന്നാലും പറന്നുയരാമെന്നും, തണലാകാമെന്നുമാണ് ഇത്തരം മനുഷ്യര്‍ നമ്മെ ഒാര്‍മിപ്പിക്കുന്നത്.

 

Arvind got Master's Degree in Law