മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയ ധന്യ സോഫ്റ്റ്വെയറുകള് ഉപയോഗിച്ചാണ് പണം അടിച്ചുമാറ്റിയത്. ഐടി വിഭാഗത്തിന്‍റേയും മേധാവി ആയിരുന്നു ധന്യ. ഇത് തട്ടിപ്പ് മറച്ചുവക്കുന്നതിനും ധന്യക്ക് സഹായകമായി. തട്ടിയെടുത്ത 20 കോടി കുടുംബാംഗങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്കാണ് ധന്യ മാറ്റിയത്.
ഓണ്‍ലൈന്‍ റമ്മി കളി വഴി ധൂര്‍ത്തടിച്ച് കളഞ്ഞത് 2 കോടി. ഒട്ടേറെ വാഹനങ്ങളും വാങ്ങി. തൃശ്ശൂര്‍ വലപ്പാട്ടെ വീട് പണിയാനും ഓട്ടേറെ തുക ചിലവഴിച്ചു. സ്വത്ത് വാങ്ങിക്കൂട്ടാനും ധൂര്‍ത്തിനുമായാണ് ധന്യ പണം ചിലവഴിച്ചത്. കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ വന്നതുകൊണ്ട് ധന്യയുടെ ഭര്‍ത്താവ് ബസന്തും, അച്ഛനും അമ്മയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും കേസില്‍ പ്രതികളാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.