ഇറക്കുമതി ഉദാരമാക്കി; റബർപാൽ വിപണിയിൽ വിലയിടിവ്; പ്രതിസന്ധി

റബറധിഷ്ഠിത ഉല്‍പന്നങ്ങളുടെ ഇറക്കുമതി ഉദാരമാക്കിയതോടെ  റബര്‍പാല്‍ വിപണിയിലും വിലയിടിവ്.  ഗ്ലൗസിന്റെ ഉല്‍പാദനം കുതിച്ചുയര്‍ന്ന കോവിഡ് കാലത്ത് ലാറ്റക്സിന് ആവശ്യക്കാരേറെയായിരുന്നു . ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷയില്‍ സംഭരിച്ച പാല്‍ പലതോട്ടങ്ങളിലും കെട്ടിക്കിടക്കുകയാണ് 

പാമ്പാടിക്കാരന്‍ ജോര്‍ജ് വര്‍ഗീസ് രണ്ടരയേക്കര്‍ തോട്ടം  തനിച്ച് വെട്ടി പാലെടുത്തുറയ്ക്കുന്ന കര്‍ഷകനാണ് . എഴുപത്തെട്ടുവയസുണ്ട് . പ്രതിസന്ധികള്‍ പലതുകണ്ട ജോര്‍ജ് പക്ഷേ ഇത്രത്തോളം നിരാശനായൊരു കാലം വേറെയില്ല.

റബര്‍പാല്‍ സംഭരിച്ച് ഒട്ടുപാല്‍ മാത്രം വിറ്റ് കുടുംബം പുലര്‍ത്തിയിരുന്ന കാലം ഇപ്പോഴും ജോര്‍ജിന് നല്ല ഒാര്‍മയുണ്ട്  പ്രതിവര്‍ഷം 8000 വീപ്പ  റബര്‍പാല്‍ വിപണിയിലെത്തിക്കുന്ന പ്ലാന്റേഷന്‍കോര്‍പ്പറേഷനാണ് ഇന്ന് കര്‍ഷകന്റെ അന്തകന്‍. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ റബര്‍ഷീറ്റ് ഉല്‍പാദനം തുടങ്ങിയാല്‍ തീരും റബര്‍പാല്‍ വില്‍ക്കുന്ന കര്‍ഷന്റെ പ്രതിസന്ധി. ഒപ്പം റബര്‍പാല്‍ കയറ്റിയയക്കുന്ന കമ്പനികള്‍ക്കുള്ള റബര്‍ബോര്‍ഡ് ഇന്‍സന്റീവ്  ലിറ്ററിന് രണ്ടുരൂപയില്‍ നിന്ന് അഞ്ചുരൂപ കൂടിയാക്കിയാല്‍ കെടുതിയുടെ കാലം മറികടക്കാന്‍ കര്‍ഷകര്‍ക്കുമാകും