രഹസ്യബാലറ്റാണ്; വോട്ട് ആർക്കെന്ന് അറിയില്ല; ധൈര്യമായി ചെയ്തോളൂ: തരൂർ

നാളെ നടക്കുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന കേരളത്തിലെ എല്ലാ പിസിസി മെമ്പർമാരോടും വോട്ടുചോദിച്ച് ശശി തരൂർ എംപിയുടെ വിഡിയോ. രഹസ്യബാലറ്റാണെന്നും ആർക്ക് വോട്ടുചെയ്തു എന്ന് മറ്റാർക്കും അറിയാൻ കഴിയില്ലെന്നും അതുകൊണ്ട് തനിക്ക് തന്നെ വോട്ടുനൽകണമെന്നും അദ്ദേഹം പറയുന്നു. മാറ്റത്തിന് ഒരു വോട്ട് എന്നാണ് തരൂരിന്റെ വാചകം.

‘നമസ്കാരം, എന്റെ സുഹൃത്തുക്കളെ  ഞാൻ നിങ്ങളോട് ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളൂ. നാളെ ധൈര്യത്തോടെ വന്നിട്ട് മാറ്റത്തിന് വേണ്ടി എനിക്ക് വോട്ടുചെയ്യൂ. വരാൻ പോകുന്ന വലിയ വെല്ലുവിളി നേരിടാൻ മാറ്റം െകാണ്ടുവന്നെങ്കിൽ മാത്രമേ സാധിക്കൂള്ളൂ. നമ്മുടെ പാർട്ടി പ്രവർത്തകർക്ക് പുതിയ ഒരു ഊർജം െകാടുക്കാനാണ് ‍ഞാൻ നിൽക്കുന്നത്. എങ്കിലേ ബിജെപിയെ 2024ൽ തോൽപ്പിക്കാൻ സാധിക്കൂ. അതുകാെണ്ട് വോട്ടുചെയ്യണം. മറ്റം വരുത്താൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ‌ ഞാനെന്റെ പ്രചാരണ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാറ്റത്തിന് വോട്ടുനൽകണം. ആര്, ആർക്ക് എവിടെ വോട്ടുചെയ്തൂ എന്ന് പിടികിട്ടില്ല. രഹസ്യബാലറ്റാണ്. അതുെകാണ്ട് ധൈര്യമായി വോട്ടുചെയ്യാം.’ തരൂർ അഭ്യർഥിക്കുന്നു.