'സൗഹൃദസന്ദർശനം, ആരോഗ്യവിവരങ്ങൾ തിരക്കി'; മുകുന്ദനെ സന്ദർശിച്ച് മുരളീധരൻ

കെ. മുരളീധരന്‍ എം.പിയും ബി.ജെ.പി സംഘടനാ മുന്‍ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദനുമായി കൂടിക്കാഴ്ച. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ബന്ധുവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ചികില്‍സയില്‍ കഴിയുന്ന മുകുന്ദന്റെ ആരോഗ്യവിവരങ്ങളറിയാനാണ് എത്തിയെതെന്ന് മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപ്രത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പി.പി. മുകുന്ദന്‍ ഇപ്പോള്‍ വട്ടിയൂര്‍ക്കാവിലെ ബന്ധുവിന്റെ വീട്ടില്‍ വിശ്രമത്തിലാണ്. ഫിസിയോ തറപ്പി തുടരുന്നുണ്ട്. രണ്ടുദിവസമായി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന കെ. മുരളീധരന്‍ എം.പി. ആരോഗ്യവിവരങ്ങള്‍ അറിയാനെത്തി. സൗഹൃദ സന്ദര്‍ശനം മാത്രമാണിതെന്ന് മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

കെ. കരുണാകരനുമായും നല്ല സൗഹൃദമായിരുന്നുവെന്ന് പി.പി. മുകുന്ദന്‍. രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധമാണ് മുരളീധരനുമായുള്ളതെന്നും മുകുന്ദന്‍ രണ്ടാഴ്ചത്തെ ചികില്‍സയ്ക്കുശേഷം അദ്ദഹം കണ്ണൂരിലേക്ക് മടങ്ങും