‘ഖര്‍ഗെ നല്ല ആരോഗ്യവാനാണ്, താങ്ങ് ആവശ്യമില്ല’; തരൂരിനെ പരിഹസിച്ച് മുരളീധരന്‍

മല്ലികാര്‍ജുന്‍ ഖര്‍ഗെ നല്ല ആരോഗ്യവാനാണ്, താങ്ങ് ആവശ്യമില്ലെന്ന് കെ.മുരളീധരന്‍. അതിനാല്‍ കോണ്‍ഗ്രസില്‍ വര്‍ക്കിങ് പ്രസിഡന്റുമാരെ ആവശ്യമില്ല. അതേ സമയം രാഹുല്‍ ഗാന്ധി മല്‍സരിച്ചിരുന്നെങ്കില്‍ തരൂരിന് 100 വോട്ട് പോലും കിട്ടില്ലെന്ന് മുരളീധരന്‍ പരിഹസിച്ചു. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് കയറാനുള്ള സംവരണമല്ല സ്ഥാനാര്‍ഥിത്വം. വര്‍ക്കിങ് കമ്മിറ്റിയിലേക്ക് തരൂരിനും മല്‍സരിക്കാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

K Muralidharan said that congress does not need working presidents