ലഹരി സംഘങ്ങളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായ വൈക്കം കായലോരബീച്ചിലെ കാട് നീക്കം ചെയ്യാൻ ആരംഭിച്ച് ജനമൈത്രി പൊലീസ് .ചതുപ്പ് നിറഞ്ഞ കാട്ടിനുള്ളിൽ പുല്ല് കൊണ്ട് ഇരിപ്പിടങ്ങളും കുടിലുകളും കെട്ടിയായിരുന്നു സാമൂഹ്യ വിരുദ്ധർ താവളമൊരുക്കിയിരുന്നത്. സ്കൂൾ കുട്ടികളെ അടക്കം വലയിലാക്കുന്ന ലഹരി സംഘങ്ങളുടെ താവളത്തെക്കുറിച്ച് മനോരമ ന്യൂസ് വാർത്ത നൽകിയിരുന്നു
ഏഴര ഏക്കറുള്ള കായലോര ബിച്ചിലെ തെക്ക് ഭാഗത്തെ കാട്ടിലായിരുന്നു ലഹരി സംഘങ്ങളുടെ താവളം കണ്ടെത്തിയത്. മറ്റ് ജില്ലകളിൽ നിന്ന് വരെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം. പതിവായിരുന്നു.വൈക്കം DySPഎ ജെ.തോമസിന്റെ നിർദ്ദേശപ്രകാരമാണ് ജനമൈത്രി പൊലീസ് കാട് വെട്ടി തെളിച്ചത്. ഏതാനും ദിവസങ്ങൾ കൊണ്ട് മാത്രമെ കാട് പൂർണ്ണമായി നീക്കാനാവൂ. പൊലീസിനെ കൂടാതെ ജനമൈത്രി സമിതി പ്രവർത്തകരും, ആശ്രമം സ്കൂൾ എസ്.പി സി കേഡറ്റുകളും, നഗരസഭ ശുചീകരണവിഭാഗവും പങ്കുചേർന്നു .
പ്രദേശത്തെ മുഴുവൻ കാടുകളും നീക്കാനാണ് പൊലീസിന്റെ തീരുമാനം. മൂന്ന് CCTV ക്യാമറകളുള്ള ബീച്ചിലെ റൊട്ടേറ്റിംഗ് ക്യാമറ ശരിയാക്കും . ഇത് ഉടൻ പ്രവർത്തനക്ഷമമാകുമെന്ന് പൊലീസ് അറിയിച്ചു.എന്നാൽ നഗരസഭയുടെ കീഴിലുള്ള പ്രദേശം വീണ്ടും കാടുകയറാതെ സംരക്ഷിക്കാനുള്ള തുടർനടപടികൾ നഗര സഭയുടെ ഭാഗത്ത് നിന്നുണ്ടായാൽ മാത്രമെ പ്രദേശത്തെ ലഹരി ഉപയോഗം തടയാനാവൂ .