
ഹൃദയത്തെ കുറിച്ചൊരു പ്രദര്‍ശനം. കോഴിക്കോട് മെട്രോമെഡ് ഇന്‍റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലാണ് കാര്‍ഡിയാക് എക്സിബിഷന്‍ എന്ന പേരില്‍ പ്രദര്‍ശനം ഒരുക്കിയത്. ഹൃദയ ദിനത്തോടനുബന്ധിച്ചും ആശുപത്രിയുടെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായും ആണ് പ്രദര്‍ശനം ഒരുക്കിയത്.
ഹൃദ്രോഗങ്ങള്‍ ദിനം പ്രതി കൂടി വരുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പ്രദര്‍ശനം മെട്രോമെഡ് ഇന്‍റര്‍നാഷണല്‍ കാര്‍ഡിയാക് ആശുപത്രി നടത്തുന്നത്. പൊതു ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷ്യം . രോഗം വരാതെ എങ്ങനെ ഹൃദയത്തെ കാത്തുസൂക്ഷിക്കാം ഇവിടെയെത്തിയാല്‍ അത് കണ്ടും അറിഞ്ഞും മനസിലാക്കാം
നിരവധി പേരാണ് ഇതിനകം തന്നെ ഈ പ്രദര്‍ശനം കാണാന്‍ എത്തിയത്.വിദ്യാര്‍ഥികളാണ് കൂടുതലും. ഹൃദയ ദിനത്തില്‍ ആരംഭിച്ച പ്രദര്‍ശനം നാളെ അവസാനിക്കും .