മദ്യശാലയിൽ കയറിയിട്ടും മോഷ്ടാവ് മദ്യമോ പണമോ മോഷ്ടിച്ചില്ല; പിന്നെന്തിനു കയറി? അന്വേഷണം

ബവ്റിജസ് ഔട്‌ലെറ്റിൽ കഴിഞ്ഞ രാത്രി മോഷണ ശ്രമം. ബവ്റിജസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ  പിൻവശത്തുള്ള എക്സോസ്റ്റ് ഫാൻ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.  രാവിലെ ബവ്റിജ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മദ്യക്കുപ്പികൾ നഷ്ടപ്പെട്ടോ എന്നറിയാൻ  സ്റ്റോക്ക് എടുത്തു പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ മദ്യക്കുപ്പികൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരാൾ മാത്രമാണ് ഉള്ളിൽ കടന്നതെന്നു കണ്ടെത്തി. മദ്യ കുപ്പികൾ അല്ല ഓഫിസിൽ സൂക്ഷിച്ചിരുന്ന പണം ആയിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം എന്നാണ് വിലയിരുത്തൽ. എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പരിശോധന പൂർത്തിയാക്കി വൈകിട്ടോടെ തുറന്നു.