വനിതാകണ്ടക്ടര്‍ മോശമായി സംസാരിച്ചെന്ന് പരാതി; ഓഡിയോ പുറത്ത്; അന്വേഷണം

കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന പരാതിയുമായി കൊല്ലം പത്തനാപുരം സ്വദേശി ഷിബു എബ്രഹാം. വനിതാകണ്ടക്ടര്‍ മോശമായി സംസാരിക്കുകയും ഡ്രൈവര്‍ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബസില്‍ യാത്രക്കാരോട് വനിതാകണ്ടക്ടര്‍ അതിരുവിട്ട് തര്‍ക്കിച്ചപ്പോള്‍ ശബ്ദരേഖ ഫോണില്‍ റെക്കോര്‍‍‍ഡ് ചെയ്തു. ഇത് നശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തിയിട്ട് പ്രകോപനമുണ്ടാക്കി. കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് തെങ്കാശിക്ക് പോയ ബസില്‍ ഇന്നലെയായിരുന്നു സംഭവം. പുനലൂര്‍ ഡിവൈഎസ്പിക്കും കെഎസ്ആര്‍‌ടിസി എംഡിക്കും നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി.