കാട്ടാക്കട ആക്രമണം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

കാട്ടാക്കട ആക്രമണത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തി കേസെടുത്തു. ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെ ജാമ്യം കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരുന്നത്. അതേസമയം, പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയ  കെഎസ്ആർടിസി സി എം ഡി ബിജു പ്രഭാകർ, ആക്രമണം നടത്തിയത്  മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. കടുത്ത നടപടി ഉറപ്പെന്നും സംരക്ഷിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.