അച്ഛനെയും മകളെയും ആക്രമിച്ച കേസ്: സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിൽ

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ ആദ്യ അറസ്റ്റ്. സെക്യൂരിറ്റി ജീവനക്കാരന്‍ സുരേഷ് കുമാറാണ് അറസ്റ്റിലായത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു.