11.17 കി.മീറ്ററിൽ 11 സ്റ്റേഷനുകൾ; മെട്രോ രണ്ടാംഘട്ടം; പ്രതീക്ഷയിൽ കൊച്ചി

മെട്രോയുടെ  രണ്ടാംഘട്ടത്തെ വലിയ പ്രതീക്ഷയോടെയാണ് കൊച്ചിക്കാര്‍ നോക്കി കാണുന്നത്. കാക്കനാടിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പദ്ധതി ഊര്‍‍ജം പകരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

കേന്ദ്രാനുമതി ലഭിച്ചതോടെ കൊച്ചി മെട്രോ 2.0 എന്ന വാചകം വിണ്ടും ഉയര്‍ന്നുവരുകയാണ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍  ഇന്‍ഫോ പാര്‍ക്ക് വരെയുള്ള 11.17 കീലോമീറ്ററില്‍ 11 സ്റ്റേഷനുകളാണുള്ളത്. പ്രതീക്ഷിക്കുന്ന ചിലവ് 2000കോടിയ്ക്കടുത്ത്,  .

നാലു വര്‍ഷം മുന്‍പേ നിര്‍മാണം തുടങ്ങണ്ടിയിരുന്നതാണ് ഇന്‍ഫോപാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ടം. എന്നാല്‍ പലകാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി    കിന്‍ഫ്ര , ഇന്‍ഫോ പാര്‍ക്ക്  ഇവയെല്ലൊം മെട്രേയിലൂടെ  ബന്ധിക്കപ്പെടുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ കൊച്ചിയ്ക്ക് ലഭിക്കും . കൊച്ചി മെട്രോ  ഇന്‍ഫോപാര്‍ക്ക് വരെ നീട്ടുമ്പോള്‍ ഗതാഗതം സുഗമാകുമെന്ന പ്രതീക്ഷയിലാണ് കൊച്ചിക്കാര്‍ .