രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 6 പേർ കൂടി കസ്റ്റഡിയിൽ

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസിൽ 6 പേർ കൂടി കസ്റ്റഡിയിൽ. അറസ്റ്റിൽ ആയ 19 പേരെ വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തു. അന്വേഷണത്തിനായി മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

അറസ്റ്റിലായ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവർ അടക്കം 19 പേരെയാണ് വയനാട് ജില്ലാ കോടതി റിമാൻഡ് ചെയ്തത്. 10 പേരെ മാനന്തവാടി ജില്ലാ ജയിലിലേക്കും 9 പേർ വൈത്തിരി സബ് ജയിലിലേക്കും മാറ്റി. 6 പേർ കൂടി കസ്റ്റഡിയിൽ ആയതോടെ പിടിയിലായവരുടെ എണ്ണം 25 ആയി. അന്വേഷണത്തിന് മാനന്തവാടി ഡിവൈസ്എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 

രണ്ടു കേസുകളിൽ ആയാണ് അന്വേഷണം. ഒന്ന് എംപി യുടെ ഓഫിസ് ആക്രമണം. രണ്ട്. പൊലീസിന് നേരെ ഉണ്ടായ അതിക്രമം. ഇതിൽ പ്രതികൾക്കായി  പൊലീസ് തിരച്ചിൽ ഊർജിതമാക്കി. ദൃശ്യത്തിൽ പതിഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്.  പലരും ഒളിവിൽ പോയെന്നാണ് സൂചന.